യുഎഇയില്‍ പറക്കും ടാക്സി പരീക്ഷണം വിജയം

News Photo 1 - Gulf - Otta Nottathil - uae_flying_taxi_test_flight
അബുദാബി: പറക്കും ടാക്സികളുടെ കാര്യക്ഷമതയും പ്രവര്‍ത്തന ശേഷിയും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ അബുദാബിയില്‍ ൈ്രഡവറില്ലാ പറക്കും ടാക്സിയുടെ പരീക്ഷണ പറക്കല്‍ നടത്തി. ഇതിന്‍റെ 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യം അബുദാബി ഇന്‍വെസ്ററ്മെന്‍റ് ഓഫീസ് പുറത്തുവിട്ടു. അബുദാബി ക്രൂയിസ് ടെര്‍മിനലിന്‍റെ ഹെലിപാഡില്‍ നിന്ന് ൈ്രഡവറില്ലാ ഇലക്ട്രിക് പറക്കും ടാക്സി പറന്നുയരുന്നതും അബുദാബി മറീനയ്ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്ററംസ് കൗണ്‍സില്‍, അബുദാബി ഇന്‍വെസ്ററ്മെന്‍റ് ഓഫീസ് (എന്നിവയുടെ പിന്തുണയോടെയും ചൈനീസ് ടെക്നോളജി കമ്പനിയായ ഇഹാങ്, മള്‍ട്ടി ലെവല്‍ ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയുമാണ് പരീക്ഷണ പറക്കല്‍ നടത്തിയത്. അബുദാബിയിലെ ചൂടുള്ള കാലാവസ്ഥയില്‍ വ്യോമമേഖല ഏകോപനം, റൂട്ട് പ്ളാനിങ്, വെര്‍ട്ടിപോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ നിര്‍ണായക സാങ്കേതിക കാര്യങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്നതില്‍ പരീക്ഷണം വിജയിച്ചുവെന്നാണ് എഡിഐഒയുടെ വിലയിരുത്തല്‍.

ഇപ്പോള്‍ പരീക്ഷണം നടത്തിയ പറക്കും ടാക്സി ലോകത്തിലെ ആദ്യത്തെ സര്‍ട്ടിഫൈഡ്, പൈലറ്റ് രഹിത രണ്ട് സീറ്റര്‍ വിമാനമായാണ് അറിയപ്പെടുന്നത്. 16 പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ച എട്ട് ഉപകരണങ്ങളാണ് ഇതിലുള്ളത്. ഓരോ പ്രൊപ്പല്ലറും 32 സ്വതന്ത്ര ഇലക്ട്രിക് മോട്ടോറുകളുള്ള ഒരു ഡ്യുവല്‍~മോട്ടോര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. ചൈനീസ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പറക്കും ടാക്സി കുറഞ്ഞ ശബ്ദത്തോടെയും റണ്‍വേ ഇല്ലാതെയുമാണ് പ്രവര്‍ത്തിക്കുന്നത്. ഇത് നഗരങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അനുയോജ്യമാണ്.
- dated 15 Jun 2025

Comments:

Keywords: Gulf - Otta Nottathil - uae_flying_taxi_test_flight Gulf - Otta Nottathil - uae_flying_taxi_test_flight,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ശക്തമായി
ഇറാനില്‍ 5 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്
അലി ഖമേനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു
പശ്ചിമേഷ്യയില്‍ യുദ്ധഭീതി: ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ തിരിച്ചയച്ചു
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പരിമിതമായ തോതില്‍ വീണ്ടും തുടങ്ങി
ഇറാനെ ഇസ്രായേല്‍ 'ലോക്ക്' ചെയ്തത് ഇങ്ങനെ; ഖമേനി കുടുങ്ങിയത് ചാരവലയില്‍
ഇറാന്‍ യുദ്ധം: ആണവനിലയത്തിന് കേടുപാട്, യൂറോപ്പിന് ഇറാന്റെ ഭീഷണി